അഭയ കേന്ദ്രങ്ങളിലെത്തുന്ന തൊഴിലാളികളുടെ ഉത്തരവാദിത്തം റിക്രൂട്ടിങ് ഏജന്‍സികള്‍ക്കെന്ന് സൗദി

soudi

സൗദി : അഭയ കേന്ദ്രങ്ങളിലെത്തുന്ന ഗാര്‍ഹിക തൊഴിലാളികളുടെ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം. ഇതിനായി റിക്രൂട്ട്മെന്റ് ഏജന്‍സികളെ ചുമതലപ്പെടുത്തുന്ന നടപടികള്‍ ആരംഭിച്ചു.

തൊഴിലുടമയില്‍ നിന്ന് ഒളിച്ചോടി അഭയകേന്ദ്രങ്ങളിലെത്തുന്ന ഗാര്‍ഹിക തൊഴിലാളികളെ 3 ദിവസത്തിനകം അവരുടെ സ്വന്തം രാജ്യത്തേക്ക് കയറ്റിവിടേണ്ട ചുമതല അതത് റിക്രൂട്ട് മെന്റ് ഏജന്‍സികള്‍ക്കാണെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

22 രാജ്യങ്ങളില്‍ നിന്നായാണ് ഗാര്‍ഹിക തൊഴിലാളികള്‍ രാജ്യതെത്തുന്നത്. 31 ലക്ഷത്തിലധികം ഗാര്‍ഹിക തൊഴിലാളികള്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്. 1200 റിക്രൂട്ട് മെന്റ് ഓഫീസുകളും കമ്പനികളും പ്രവര്‍ത്തിക്കുന്നുണ്ട്.

Top