റിയാദ്: സൗദിയിലെ മുഴുവന്‍ ഷോപ്പിങ് മാളുകളും അടയ്ക്കാന്‍ ഉത്തരവ്. മുനിസിപ്പല്‍ ഗ്രാമീണ മന്ത്രാലയമാണ് മാളുകള്‍ അടയ്ക്കാന്‍ ഉത്തരവിട്ടത്. മാളുകളിലെ വിനോദ പരിപാടികള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം അവശ്യവസ്തുക്കള്‍ ലഭിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് മാത്രം വിലക്കേര്‍പ്പെടുത്തിയിട്ടില്ല.
ഈ ഉത്തരവ് ഓരോ പ്രവിശ്യയിലേയും മേഖലയിലെയും മുനിസിപ്പാലിറ്റികള്‍ നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. സുരക്ഷ കര്‍ശനമാക്കിയതോടെ ഭക്ഷണശാലകളില്‍ നിന്നും പാഴ്‌സലുകള്‍ മാത്രമേ ഇനി നല്‍കുകയുള്ളൂ. മാളുകള്‍ക്കുള്ളില്‍ വിനോദ പരിപാടികള്‍ വിലക്കിയിരിക്കുകയാണ്. വിപണിയില്‍ അവശ്യവസ്തുക്കളെല്ലാം ലഭ്യമാണെന്നും ഇറക്കുമതി തുടരുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.