രാജ്കോട്ട്: പശ്ചിമ ബംഗാളിനെതിരെ സൗരാഷ്ട്രയ്ക്ക് മികച്ച തുടക്കം. രഞ്ജി ട്രോഫി ഫൈനലില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയത് സൗരാഷ്ട്ര ആണ്. ലഞ്ചിന് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 77 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട് ടീം.
ഹര്‍വിക് ദേശായ് (37), അവി ബരോത് (39) എന്നീ താരങ്ങളാണ് ക്രീസിലുള്ളത്. സൗരാഷ്ട്ര ടീമില്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയും ബംഗാള്‍ നിരയില്‍ ഇന്ത്യന്‍ കീപ്പര്‍ വൃദ്ധിമാന്‍ സാഹയുമുണ്ട്
സൗരാഷ്ട്ര സെമിയില്‍ ഗുജറാത്തിനെയാണ് തോല്‍പ്പിച്ചത്. രാജ്‌കോട്ടില്‍ നടന്ന മത്സരത്തില്‍ 92 റണ്‍സിനായിരുന്നു സൗാരാഷ്ട്ര വിജയിച്ചത്.