സവാര്‍ക്കര്‍ക്ക് ഭാരത്‌രത്‌ന; രൂക്ഷ വിമര്‍ശനവുമായി തുഷാര്‍ ഗാന്ധി

മുംബൈ: മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തില്‍ ഒത്താശ ചെയ്തയാളാണ് സവര്‍ക്കറെന്ന് തുഷാര്‍ ഗാന്ധി. ആര്‍എസ്എസ് സൈദ്ധാന്തികന്‍ വി ഡി സവര്‍ക്കര്‍ക്ക് ഭാരത്‌രത്‌ന നല്‍കണമെന്ന മഹാരാഷ്ട്രയിലെ ബിജെപിയുടെ ആവശ്യത്തിനെ വിമര്‍ശിച്ചു കൊണ്ടായിരുന്നു തുഷാര്‍ ഗാന്ധിയുടെ പ്രതികരണം.

ഗാന്ധിജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ നേരിട്ടയാളാണ് സവര്‍ക്കര്‍. കേസില്‍ വെറുതെ വിട്ടെങ്കിലും സവര്‍ക്കര്‍ നിരപരാധിയാണെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു. കോടതിക്ക് ഒരു പ്രസ്ഥാനത്തെ വിചാരണ ചെയ്യാന്‍ പറ്റാത്തതുകൊണ്ടുമാത്രമാണ് ഗാന്ധി വധക്കേസില്‍ ആര്‍.എസ്.എസിന്റെയും സവര്‍ക്കറുടെയും പങ്കു പുറത്തുവരാത്തതെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗാന്ധിജിയുടെ കൊലപാതകത്തില്‍ കൂട്ടുനിന്നയാള്‍ക്ക് ഭാരത്‌രത്‌ന നല്‍കാന്‍ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ഗാന്ധിജിയുടെ കൊലപാതകത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യവും അതിന് പിന്നിലെ ഗൂഢാലോചനയും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ് തുഷാര്‍ ഗാന്ധി പറ
ഞ്ഞു.

Top