അബൂജ: ആഫ്രിക്കയുടെ ശുദ്ധജലത്തിന്റെ മുഖ്യ ഉറവിടമായ ചാഡ് തടാകം മരണത്തിന്റെ വക്കിൽ നിന്ന് രക്ഷിക്കാൻ പദ്ധതികളുമായി വിദഗ്‌ദ്ധർ. നൈജീരിയൻ തലസ്ഥാനത്താണ് വിദഗ്ധസമിതി യോഗം ചേർന്നത്.
അബൂജയും , ലേക്ക് ചാഡ് ബേസിൻ കമീഷനും ചേർന്ന് സംഘടിപ്പിച്ച രണ്ട് ദിവസത്തെ കോൺഫറൻസിൽ തടാകത്തെ സംരക്ഷിക്കാം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ചർച്ചകൾ നടത്തിയത്. യുനെസ്കോയുടെ റിപ്പോർട്ടുകളെ കോൺഫറൻസിൽ വിദഗ്‌ദ്ധർ അംഗീകരിച്ചു.
തടാകവുമായി അതിർത്തി പങ്കിടുന്ന കാമറൂൺ, ചാഡ്, നൈജർ, നൈജീരിയ എന്നി രാജ്യങ്ങളും 6.5 ദശലക്ഷം ഡോളർ (5.3 ദശലക്ഷം യൂറോ) ഗവേഷണ, സംരക്ഷണ പരിപാടിയിൽ സഹകരിക്കുന്നുണ്ട്. ഏകദേശം 40 ദശലക്ഷം പേർക്ക് ശുദ്ധജലത്തിന്റെ മുഖ്യ ഉറവിടം ചാഡ് തടാകമാണ്.
എന്നാൽ ജനങ്ങളുടെ ജീവിതത്തെ താങ്ങിനിര്‍ത്തുന്ന ചാഡ് തടാകം ഇപ്പോൾ വറ്റിവരളുകയാണ്. കാലാവസ്ഥാ വ്യതിയാനവും വെള്ളം അമിതമായി ഉപയോഗിച്ചതും കഴിഞ്ഞ 40 വർഷങ്ങളിൽ തടാകത്തിന്റെ ഉപരിതലത്തിൽ 90 ശതമാനം കുറവിന് കാരണമായി.
വരൾച്ചയും ഒപ്പം ദാരിദ്ര്യവും ഉയർന്നതിനാൽ ഈ പ്രദേശം ദുർബലമാവുകയും, ബൊക്കോ ഹറാം തീവ്രവാദികള്‍ കർഷകരെയും , മത്സ്യത്തൊഴിലാളികളെയും ലക്ഷ്യമാക്കി ആക്രമണങ്ങൾ നടത്തിയതും ഇവിടെത്തെ ജനങ്ങൾക്ക് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ട്ടിച്ചു. കാമറൂൺ, ചാഡ്, നൈജർ, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള സൈനികർ ബൊക്കോ ഹറാം ജിഹാദികൾക്കെതിരെ വിമത പോരാട്ടത്തിലാണ്.
നിലവിൽ അരങ്ങേറുന്ന ഇസ്ലാമിക തീവ്രവാദം ഭക്ഷണത്തിനും സുരക്ഷക്കും വേണ്ടി അതിർത്തി കടന്നുപോകുന്നതിനായി പതിനായിരക്കണക്കിന് ആളുകളെ നിർബന്ധിതരാക്കിയിരിക്കുകയാണ്. രണ്ടു ദശലക്ഷത്തിലധികം പേർ അവരുടെ വീടുകളിൽ നിന്ന് പോയെന്നും 10.7 ദശലക്ഷം ആളുകൾക്ക് അതിജീവിജനത്തിനായി ആഹാരം ലഭിക്കേണ്ടതുണ്ടെന്നും ഐക്യരാഷ്ട്ര സഭയുടെ കണക്കുകളിൽ പറയുന്നു.