ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി ഹാഷ്ടാഗ് ‘സേവ് ലക്ഷദ്വീപ്’

കോഴിക്കോട്: ‘സേവ് ലക്ഷദ്വീപ്’ ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാവുന്നു. ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പേട്ടലിന്റെയും കേന്ദ്രസര്‍ക്കാറിന്റേയും ഇടപെടലുകള്‍ക്കെതിരെ പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ ശക്തമാവുന്നതോടെയാണ് ട്വിറ്ററില്‍ ഈ ഹാഷ്ടാഗ് ട്രെന്‍ഡിങ്ങാവുന്നത്. ഇതുമായി ബന്ധപ്പെട്ട് ലക്ഷത്തിലേറെ ട്വീറ്റുകളാണ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

മത്സ്യ തൊഴിലാളികളുടെ ജീവനോപാധി തകര്‍ത്തു, ജില്ലാ ഭരണകൂടത്തിന്റെ അധികാരങ്ങള്‍ ഇല്ലാതാക്കി, മാംസാഹാരം നിരോധിച്ചു, ടൂറിസം മേഖലയില്‍ ജോലി ചെയ്ത ലക്ഷദ്വീപ് നിവാസികളായ 196 പേരെ പിരിച്ചു വിട്ടു, പുതുതായി മദ്യശാലകള്‍ ആരംഭിച്ചു തുടങ്ങിയ അഡ്മിനസ്‌ട്രേറ്ററുടെ നടപടികളാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കുന്നത്. നിരവധി സിനിമാ സാംസ്‌കാരിക മേഖലകളിലെ വ്യക്തികള്‍ ഈ ഹാഷ്ടാഗുമായി ട്വിറ്ററില്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

Top