ന്യൂഡല്‍ഹി; തീവ്രവാദ ആക്രമണ ഭീഷണിയില്‍ നിന്നും സഹോദരിയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രി മേനക ഗാന്ധിക്കയച്ച അസിസ്റ്റന്റ് കമാന്‍ഡന്ററുടെ കത്ത് വിവാദമായി.
ചണ്ഡിഗഡിൽ പഠിക്കുന്ന സഹോദരിക്ക് ഭീകര ഭീഷണിയുണ്ടെന്നും സുരക്ഷയുടെ ഭാഗമായി ഹോസ്റ്റൽ സൗകര്യം നൽകണമെന്നും അസിസ്റ്റന്റ് കമാൻഡന്റ് ആവശ്യപ്പെട്ടതിനെ സംബന്ധിച്ച് വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽനിന്നും വന്ന നാല് ട്വീറ്റുകളാണ് വിവാദത്തിനിടയാക്കിയത്.
രാജ്യത്തെ കാക്കുന്ന സൈനികരുടെ കുടുംബത്തെ സംരക്ഷിക്കുകയെന്നത് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കടമയാണെന്നാണ് ആദ്യ ട്വീറ്റ്.
നബീല്‍ അഹമ്മദ് വാനിയെന്ന ബിഎസ്എഫ് കമാന്‍ഡന്റിന്റെ ചത്തീസ്ഗഡില്‍ എന്‍ജിനിയറിങ്ങിന് പഠിക്കുന്ന സഹോദരിക്ക് ഭീകരരുടെ ഭീഷണിയുണ്ടെന്നും അതിനാല്‍ ഹോസ്റ്റല്‍ സൗകര്യം നല്‍കണമെന്നും സൈനികന്‍ ആവശ്യപ്പെട്ടുവെന്നുമായിരുന്നു ട്വീറ്റ്.
വനിത ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി വിഷയത്തില്‍ ഉടന്‍ ഇടപെടുകയും കോളജ് അധികൃതരുമായി സംസാരിച്ചതിനെ തുടര്‍ന്ന് സൈനികന്റെ സഹോദരിയെ ഹോസ്റ്റലില്‍ കഴിയാന്‍ അനുവദിച്ചുവെന്ന് വനിത ശിശുക്ഷേമ മന്ത്രാലയം പിന്നീട് ട്വീറ്റില്‍ കുറിച്ചു.
എന്നെ പോലെ സേനയില്‍ ഉദ്യോഗമുള്ളവരുടെ കുടുംബങ്ങള്‍ തീവ്രവാദ ഭീഷണിയിലാണെന്നും സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലെന്നും
നബീല്‍ അഹ്മദ് വാണി പറയുന്നു.
വിദ്യാര്‍ത്ഥിനികള്‍ ഈ മാസം ഹോസ്റ്റല്‍ ഒഴിയണമെന്ന് കോളേജ് അധികൃതര്‍ ആവശ്യപ്പെടുന്നു. തന്റെ സഹോദരിയെ കോളേജ് ഹോസ്റ്റലില്‍ താമസിപ്പിക്കുന്നതിനായുള്ള സഹായമഭ്യര്‍ത്ഥിച്ചാണ് നബീല്‍ മന്ത്രിക്ക് കത്തെഴുതിയത്.