ഗുരുഗ്രാം: അന്താരാഷ്ട്ര ബോക്സിംഗ് ചാമ്പ്യനും ഹരിയാന ബീം അവാര്‍ഡ് ജേതാവുമായ സ്വീറ്റി ബോറ ബിജെപിയില്‍ ചേര്‍ന്നു. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ സാന്നിധ്യത്തിലായിരുന്നു ബിജെപി പ്രവേശനം. സ്വീറ്റി ബോറയ്ക്കൊപ്പം ഭര്‍ത്താവ് ദീപക് നിവാസ് ഹൂഡ, മുന്‍ മന്ത്രി കൃഷ്ണ മൂര്‍ത്തി ഹൂഡ, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആസാദ് മുഹമ്മദ് എന്നിവരും ബിജെപിയില്‍ ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനത്തില്‍ ആകര്‍ഷിക്കപ്പെട്ടാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് സ്വീറ്റി പ്രതികരിച്ചു. അവസരം ലഭിച്ചാല്‍, മോദിയുടെ നേതൃത്വത്തില്‍ രാജ്യസേവനത്തിന് സംഭാവന നല്‍കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും സ്വീറ്റി ബോറ പറഞ്ഞു.
പതിനേഴാം ലോക്സഭയില്‍ ‘ഒന്നും മിണ്ടാതെ’ ഒമ്പത് എം പിമാര്‍; ഒമ്പതില്‍ ആറും ബി ജെ പി അംഗങ്ങള്‍ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്ത സാഹചര്യത്തില്‍ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയെയും മകന്‍ ദീപേന്ദര്‍ ഹൂഡയെയും തകര്‍ക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. സ്വീറ്റിയും ദീപകും ഹൂഡയുടെ നിയമസഭാ മണ്ഡലത്തിലാണ്. ദീപേന്ദര്‍ സിംഗ് ഹൂഡയ്‌ക്കെതിരെ റോഹ്തക്കില്‍ മത്സരിപ്പിക്കാന്‍ ശക്തയായ സ്ഥാനാര്‍ത്ഥിയെ തേടുകയാണ് ബിജെപി. ആ സാഹചര്യത്തില്‍ സ്വീറ്റിയെ മത്സരിപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും രാഷ്ട്രീയ നിരീക്ഷകന്‍ ഹേമന്ദ് അത്രി ചൂണ്ടികാട്ടി.