ന്യൂഡല്‍ഹി : മുസ്ലീം സ്ത്രീകളേ നിങ്ങള്‍ ഹിന്ദു പുരുഷന്‍മാരെ സ്‌നേഹിക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചി.
മുസ്ലിം വിശ്വാസികള്‍ക്കിടയിലെ മുത്തലാഖ് എന്ന വിവാഹമോചന രീതിക്കെതിരായ പ്രസ്ഥാവനയിലാണ് സാധ്വി പ്രാചി ഇക്കാര്യം ഉന്നയിച്ചത്.
ഞങ്ങളുടെ ഹിന്ദു വിശ്വാസികളായ ആണ്‍മക്കള്‍ നിങ്ങളെ കല്ല്യാണം കഴിക്കുന്നതില്‍ സന്തോഷവാന്‍മാരായിരിക്കുമെന്നും ഉത്തര്‍പ്രദേശില്‍ ശാന്തിയും സമാധാനവും വേണമെങ്കില്‍ അയോധ്യയില്‍ രാമക്ഷേത്രം വരണമെന്നും സാധ്വി പ്രാചി പറഞ്ഞു.