ശ്യാമപ്രസാദ് ചിത്രം ‘ഹേ ജൂഡി’ൽ തൃഷയ്ക്ക് ശബ്‍ദം നൽകി ഗായിക സയനോര

sayanora

നിവിന്‍ പോളിയും തൃഷയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ശ്യാമപ്രസാദ് ചിത്രം ‘ഹേ ജൂഡി’ൽ തൃഷയ്ക്ക് ശബ്‍ദം നൽകി ഗായിക സയനോര. ഫെയ്‌സ്ബുക്കിലൂടെയാണ് താരം തെന്നിന്ത്യന്‍ സുന്ദരിക്ക് ശബ്‌ദം നൽകിയ വിവരം അറിയിച്ചത്.

ആദ്യമായി തൃഷ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഹേ ജൂഡ്. കൂടാതെ ഔസേപ്പച്ചന്റെ സംഗീതത്തില്‍ രണ്ട് ഗാനങ്ങളും സയനോര ഹേ ജൂഡില്‍ ആലപിച്ചിട്ടുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം . . .

ഒരു ചെറിയ വിശേഷം പറയാനുണ്ട്. ചെറുതല്ല ഇമ്മിണി വെല്യ വിശേഷം തന്നെ. നാളെ റിലീസ് ആകാൻ പോകുന്ന Nivin Pauly ചിത്രം “ഹേ ജൂഡി”ലെ തൃഷയുടെ ശബ്ദം ശരിക്കും കേട്ടു നോക്കണേ! അത് ഞമ്മന്റേതാ ഞമ്മന്റേതാ☺️☺️☺️തെന്നിന്ത്യൻ നായിക തൃഷയ്ക്ക് വേണ്ടി എന്റെ ശബ്ദത്തെ പരീക്ഷിച്ചു നോക്കാൻ തയ്യാറായ Shyamaprasad Rajagopalസർ ന് ഒരു പാട് താങ്ക്സ് !ഈ ഡബ്ബിങ്ങിന് മുഴുനീളം കൂടെ ഇരുന്നു ഡയലോഗ് റെൻഡറിങ് നു സഹായിച്ച അമൃതക്കും,അജയിനും,ഷിജിത്തിനും , അനുബിനും ! ആദ്യമായ് ഡബ് ചെയ്ത ഷോർട്ട് ഫിലിം “റാബിറ്റ് ഹോൾ” ന്റെ സംവിധായിക സൗ സദാനന്ദനും… really not able to hold back my happiness! Excited to be a part of this superb crew.Sang 2 wonderful songs for my dear ouseppachan sir too.
Humbled,blessed.

Top