എസ് ബി ഐയുടെ 1,300 ശാഖകളുടെ കോഡും ഐഎഫ്എസ് കോഡും മാറ്റുന്നു

SBI

ന്യൂഡല്‍ഹി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോഡും ഐഎഫ്എസ് കോഡും മാറ്റുന്നു. എസ് ബി ഐ യുടെ 1300 ശാഖകളുടെ കോഡും ഐ എഫ് എസ് കോഡുമാണ് മാറ്റുന്നത്. ആറ് അനുബന്ധ ബാങ്കുകളെ എസ് ബി ഐയില്‍ ലയിപ്പിച്ചതിനെ തുടര്‍ന്ന് ഏകീകരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണു പുതിയ നടപടി.

നിലവില്‍ 22,428 ശാഖകള്‍ ആണ് എസ് ബി ഐ ക്ക് ഉള്ളത്. അടുത്തിടെയാണ് ചെലവ് ചുരുക്കലിന്റെ ഭാഗമായി എസ് ബി ഐ വിദേശത്തെ ആറു ശാഖകള്‍ അടച്ചു പൂട്ടിയത്. ഇതിനു പുറമെ 1800 ശാഖകളെ ലയിപ്പിച്ചു എണ്ണം കുറയ്ക്കുകയും ചെയ്തു. 39 രാജ്യങ്ങളിലായി 190 ഓവര്‍സീസ് ശാഖകളാണ് എസ് ബി ഐക്കുള്ളത്.

Top