മിനിമം ബാലന്‍സ് ഇല്ലാത്തതിനാല്‍ 41.2 ലക്ഷം സേവിംഗ്‌സ് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്ത് എസ്ബിഐ

sbi

ദില്ലി: മിനിമം ബാലന്‍സ് ഇല്ലാത്തതിനാല്‍ 2017 ഏപ്രില്‍ മുതല്‍ മുതല്‍ ജനുവരി 2018 വരെയുള്ള കാലയളവില്‍ എസ്ബിഐ 41.2 ലക്ഷം സേവിംഗ്‌സ് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തു. സേവിംഗ്‌സ് അക്കൗണ്ടുകളുടെ വിവരങ്ങള്‍ നല്‍കാന്‍ അവശ്യപ്പെട്ട് മധ്യപ്രദേശ് സ്വദേശിയായ ചന്ദ്രശേഖര്‍ ഗൗഡ എസ്ബിഐക്ക് വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചു. ഇതിന് നല്‍കിയ മറുപടിയിലാണ് എസ്ബിഐ ഇക്കാര്യം അറിയിച്ചത്.

എസ്ബിഐക്ക് നിലവില്‍ 41 കോടി സേവിംഗ്‌സ് അക്കൗണ്ടുകളും ഇതില്‍ 25 കോടി അക്കൗണ്ടുകള്‍ക്കാണ് മിനിമം ബാലന്‍സ് ബാധകമാക്കിയിരുന്നത്. 2017 ഏപ്രില്‍ ഒന്നു മുതലാണ് മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ടുകള്‍ക്ക് എസ്ബിഐ പിഴ ചുമത്താന്‍ ആരംഭിച്ചത്.

Top