ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ചതോടെ വെള്ളിയാഴ്ച മാത്രം രാജ്യത്തെ ബാങ്കുകളില്‍ 53,000 കോടി രൂപയുടെ നിക്ഷേപം ലഭിച്ചതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.
ജനങ്ങള്‍ രാജ്യത്തുടനീളം 500, 1000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിച്ചതോടെയാണ് ഇത്രയും വലിയ നിക്ഷേപം സംഭവിച്ചത്. ഡിസംബര്‍ 30 വരെയാണ് ഇത്തരത്തില്‍ നോട്ടുകള്‍ മാറിയെടുക്കാനും നിക്ഷേപിക്കാനും സൗകര്യമുള്ളത്.
14 ലക്ഷം കോടിക്കടുത്ത് 500, 1000 രൂപ കറന്‍സികളാണ് രാജ്യത്തുടനീളം ആളുകളുടെ കൈയിലുള്ളത്. ഇത് മൊത്തം പണത്തിന്റെ 86 ശതമാനം വരും. ഇതില്‍ 3.7 ശതമാനം കള്ളപ്പണമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.