വായ്പകളുടെ പലിശ നിരക്കില്‍ 15 ബേസിസ് പോയിന്റ് കുറവ് വരുത്തി എസ്ബിഐ

മാര്‍ജിനല്‍ കോസ്റ്റ് അധിഷ്ഠിത വായ്പാ നിരക്കില്‍ വീണ്ടും കുറവ് വരുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വിവിധ കാലാവധിയുള്ള വായ്പകളുടെ പലിശ നിരക്കില്‍ 15 ബേസിസ് പോയിന്റാണ് എസ്ബിഐ കുറവ് വരുത്തിയത്.

ഇതോടെ ഒരു വര്‍ഷത്തെ റീസെറ്റ് പീരിയഡില്‍ പലിശ നിരക്ക് നിലവിലെ 7.4 ശതമാനത്തില്‍ നിന്നും 7.25 ശതമാനമായി കുറയും. തുടര്‍ച്ചയായി 12-ാം തവണയാണ് ബാങ്ക് എം സി എല്‍ ആര്‍ നിരക്കില്‍ കുറവ് വരുത്തുന്നത്. എം സി എല്‍ ആര്‍ അടിസ്ഥാനത്തിലുള്ള വിവിധ വായ്പകളുടെ പലിശ നിരക്കില്‍ .15 ശതമാനം കുറവ് വരും.

Top