ടെസ് ല സിഈഒ ഇലോണ്‍ മാസ്‌ക് തന്റെ കുഞ്ഞിന് ഇട്ട പേര് എല്ലാവരേയും അമ്പരപ്പിച്ചിരുന്നു. xæa12musk എന്നാണ് മാസ്‌ക് കുഞ്ഞിന് പേരിട്ടത്. അദ്ദേഹത്തിന്റെ പേര് ധാരാളം ആളുകളെ അമ്പരപ്പിച്ചെങ്കിലും അത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ വിചിത്രമായ രീതിയില്‍ പ്രചോദിപ്പിച്ചു.
ഇലോണ്‍ മസ്‌കിനെ അനുകരിച്ച് പാസ് വേഡ് സുരക്ഷിതമാക്കൂ എന്ന അറിയിപ്പുമായിട്ടാണ് എസ്ബിഐ. രംഗത്തെത്തിയത്. കുടുംബാഗംങ്ങളുടെ പേരുകള്‍ പാസ് വേഡായി നല്‍കരുതെന്ന മുന്നറിയിപ്പോടെയാണ് ഇലോണ്‍ മസ്‌കിന്റെ കുഞ്ഞിന്റെ പേര് ഉദാഹരിച്ചിരിക്കുന്നത്.
X Æ A-12 Musk എന്ന പേരിന്റെ ഉച്ചാരണം ക്സാഷ് എ ട്വല്‍വ്-എന്നാണ്. #xæa12musk മസ്‌കിന്റെ കുഞ്ഞിന്റെ പേര് ഇത്തരത്തിലാക്കിയാണ് പാസ് വേഡ് ആര്‍ക്കും കണ്ടുപിടിക്കാന്‍ കഴിയാത്തതരത്തിലാക്കണമെന്ന് എസ്ബിഐനല്‍കുന്ന നിര്‍ദേശം. മസ്‌കിന്റെ പെണ്‍സുഹൃത്ത് ഗ്രിംആണ് കുഞ്ഞിന്റെ പേര് വിശദീകരിച്ച് ഒടുവില്‍ രംഗത്തുവന്നത്.
Here's a friendly reminder to update your passwords and don't set it as a family member's name!#ElonMusk #xæa12musk #xæa12 pic.twitter.com/JQZiyPG56m
— State Bank of India (@TheOfficialSBI) May 8, 2020