ഭവന വായ്പകളുടെ പലിശ നിരക്ക് വീണ്ടും കുത്തനെ കുറച്ച് എസ്.ബി.ഐ

SBI

ന്യൂഡല്‍ഹി: രണ്ടു മാസത്തിനിടെ എസ്.ബി.ഐ ഭവന വായ്പകളുടെ പലിശ നിരക്ക് വീണ്ടും കുത്തനെ കുറച്ചു.

75 ലക്ഷം രൂപയ്ക്കുമേലുള്ള പുതിയ വായ്പകളുടെ പലിശയാണ് താഴ്ത്തിയത്. 10 ബേസിസ് പോയിന്റുകളുടെ ഇളവാണ് അനുവദിച്ചിരിക്കുന്നത്. ജൂണ്‍ 15ന് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. ഇതുപ്രകാരം 8.60 ശതമാനമായിരിക്കും പുതിയ പലിശനിരക്ക്.

കഴിഞ്ഞ ഏഴിന് പ്രഖ്യാപിച്ച ധനനയ നിര്‍ണയത്തില്‍ റിസര്‍വ് ബാങ്ക് ഭവന വായ്പകളിന്മേല്‍ ബാങ്കുകള്‍ക്കുള്ള റിസ്‌ക് വെയിറ്റേജ് 50 ശതമാനം കുറച്ചിരുന്നു.

എന്നാല്‍ രാജ്യത്തെ ഏറ്റവും കുറഞ്ഞ ഭവന വായ്പാ പലിശ എസ്.ബി.ഐയുടേതാണെന്ന് ബാങ്ക് വ്യക്തമാക്കി.

Top