എസ്ബിഐക്ക് തിരിച്ചടി; ഇലക്ടറല്‍ ബോണ്ട് കേസില്‍ സമയം നീട്ടി നല്‍കില്ല

ഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് കേസില്‍ എസ്ബിഐക്കെതിരെ സുപ്രീംകോടതി. കേസില്‍ സുപ്രീംകോടതി വിധി പറഞ്ഞിട്ട് 26 ദിവസം കഴിഞ്ഞു. ഇത് വരെ എന്ത് ചെയ്യുകയായിരുന്നുവെന്നും എന്തിന് സമയം വൈകിപ്പിച്ചെന്നും കോടതി. എസ്ബിഐയുടെ സമയം നീട്ടി നല്‍കാനുളള ഹര്‍ജി പരിഗണിക്കവേ ചോദിച്ചു. ഇലക്ട്രറല്‍ ബോണ്ടുകള്‍ നല്‍കുന്നത് നിര്‍ത്തിവച്ചുവെന്നും പൂര്‍ണ്ണവിവരം നല്‍കുന്നതിന് സമയം വേണമെന്നായിരുന്നു എസ്ബിഐയ്ക്കായി ഹാജരായ ഹരീഷ് സാല്‍വേ കോടതിയെ അറിയിച്ചത്.

ഇതോടെ വിധി വന്ന 26 ദിവസം കൊണ്ട് എന്താണ് ബാങ്ക് ഇതുവരെ ചെയ്തതെന്ന് കോടതി ആരാഞ്ഞു. അതിനെ കുറിച്ച് ഹര്‍ജിയില്‍ ഒന്നും പറയുന്നില്ലല്ലോ എന്നും കോടതി ചോദിച്ചു. സാങ്കേതികത്വമല്ല. ഉത്തരവ് അനുസരിക്കുകയാണ് വേണ്ടത്. എസ്ബിഐയില്‍ നിന്ന് ആത്മാര്‍ത്ഥത പ്രതീക്ഷിക്കുന്നുവെന്നും കോടതി സൂചിപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ രഹസ്യരേഖയായി നല്‍കിയത് പരസ്യപ്പെടുത്താന്‍ നിര്‍ദേശം നല്‍കാമെന്ന് കോടതി വ്യക്തമാക്കി. പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാദത്തിനിടെ നല്കിയ മുദ്രവച്ച കവര്‍ കോടതി തുറന്നു. ബോണ്ടുകളെക്കുറിച്ചുള്ള വിവരം കോടതി പരിശോധിക്കുകയാണ്.

Top