സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി

sbi

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി. ഷോട്ട് ആന്‍ഡ് മീഡിയം കാലയളവിലുള്ള റീട്ടെയില്‍ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 25 ബേസിസ് പോയിന്റായാണ് ആര്‍ബിഐ ഉയര്‍ത്തിയത്. മേയ് 28 മുതലാണ് പുതിയ പലിശ നിരക്ക് പ്രാബല്യത്തില്‍ വന്നത്. എന്നാല്‍ എല്ലാ സ്ഥിര നിക്ഷേപങ്ങള്‍ക്കും പുതിയ നിരക്ക് ബാധകമല്ല.

1 വര്‍ഷം മുതല്‍ 2 വര്‍ഷത്തെ കാലാവധിയ്ക്ക് നിക്ഷേപിച്ച ഒരു കോടിയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് 6.65 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. മുമ്പ് 6.40 ശതമാനമായിരിന്നു പലിശ നിരക്ക്. സീനിയര്‍ സിറ്റിസണ്‍ ഇതേ നിക്ഷേപത്തിന് 7.15 ശതമാനം വരെ പലിശ ലഭിക്കും. നേരത്തേ 6.90 ശതമാനമായിരുന്നു ലഭിച്ചിരുന്നത്.

ഒരു കോടിയില്‍ താഴെ രൂപ 2 മുതല്‍ 3 വര്‍ഷം വരെ കാലാവധിയിലാണ് നിക്ഷേപിക്കുന്നതെങ്കില്‍ 6.65 ശതമാനം പലിശ ലഭിക്കും. മുമ്പ് ഇത് 6.60 ശതമാനമായിരുന്നു. സീനിയര്‍ സിറ്റിസന് ലഭിക്കുന്ന പലിശ നിരക്ക് 7.10ല്‍ നിന്ന് 7.15 ആയും ഉയര്‍ത്തി.

Top