മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ ജീവനക്കാര്‍ക്ക് വി. ആര്‍.എസ്. പദ്ധതി അവതരിപ്പിച്ചു. 55 വയസ്സ് കഴിഞ്ഞതും 25 വര്‍ഷം സേവന കാലാവധി പൂര്‍ത്തിയാക്കിയതുമായ ജീവനക്കാര്‍ക്ക് ആവശ്യമെങ്കില്‍ നേരത്തേ പിരിഞ്ഞുപോകാനാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.
നിലവിലെ സ്‌കെയിലില്‍ മൂന്നോ അതിലധികമോ സ്ഥാനക്കയറ്റം നഷ്ടമായവര്‍ക്കും വിവിധ സ്ഥലങ്ങളില്‍ സേവനത്തിന് പോകാന്‍ സാങ്കേതികമായി ബുദ്ധിമുട്ടുള്ളവര്‍ക്കും പദ്ധതിയുടെ ഭാഗമാകാം. ഡിസംബര്‍ ഒന്നു മുതല്‍ ഫെബ്രുവരി അവസാനം വരെ മൂന്നു മാസക്കാലം ഇതിനായി അപേക്ഷിക്കാം.