എസ് ബി ഐ ലൈഫ് ഇന്‍ഷുറന്‍സ് ഓഹരികള്‍ വില്‍ക്കാനൊരുങ്ങി കമ്പനി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ഫ്രഞ്ച് കമ്പനിയായ ബി എന്‍ പി പാരിബ കാര്‍ഡിഫിന്റെയും സംയുക്ത സംരംഭമാണ് എസ് ബി ഐ ലൈഫ് ഇന്‍ഷുറന്‍സ്.
നിലവില്‍ എസ് ബി ഐക്ക് 70.10% ഓഹരിയും ബി എന്‍ പി പാരിബയ്ക്ക് 26% ഓഹരിയുമാണുള്ളത്.
6000 – 7000 കോടി രൂപ പ്രാഥമിക ഓഹരി വില്‍പ്പന വഴി സമാഹരിക്കാന്‍ ലക്ഷ്യമിട്ട് കമ്പനി ഓഹരി വിപണി നിയന്ത്രണ ഏജന്‍സിയായ സെബിയുടെ അനുമതി തേടിയിരിക്കുകയാണ്.