ന്യൂഡല്‍ഹി: എസ്ബിഐ സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കില്‍ കുറവു വരുത്തി. ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 20 ബേസിസ് പോയന്റിന്റെ കുറവാണ് വരുത്തിയത്. ഇതിനു മുമ്പ് മെയ് 27നാണ് എസ്ബിഐ നിക്ഷേപ പലിശ കുറച്ചത്.
7 മുതല്‍ 45 ദിവസംവരെ-2.9ശതമാനം, 46 മുതല്‍ 179 ദിവസം വരെ-3.9 ശതമാനം, 180 മുതല്‍ 210 ദിവസം വരെ-4.4 ശതമാനം, 211 മുതല്‍ 1 വര്‍ഷം വരെ-4.4 ശതമാനം, ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ-4.9 ശതമാനം, രണ്ടു വര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെ-5.1 ശതമാനം, മൂന്നു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ-5.3 ശതമാനം, 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ-5.4ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്കുകള്‍.
മുതിര്‍ന്ന പൗരന്മാര്‍ക്ക് അര ശതമാനം പലിശ അധികം ലഭിക്കും. പുതുക്കിയ നിരക്കുകള്‍ സെപ്റ്റംബര്‍ 10 മുതല്‍ പ്രാബല്യത്തിലായി. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള എസ്ബിഐ-വി കെയര്‍ നിക്ഷേപ പദ്ധതിയില്‍ ചേരാവുന്ന കാലാവധി ഡിസംബര്‍ 31വരെ നീട്ടിയിട്ടുണ്ട്.