പൊതുസ്ഥലങ്ങളില്‍ ഫോണ്‍ ചാര്‍ജ് ചെയ്യരുത്; വിവരങ്ങള്‍ ചോര്‍ത്തും: എസ്ബിഐ

വിമാനത്താവളത്താളം, റെയില്‍വെ സ്റ്റേഷന്‍, ഹോട്ടല്‍ എന്നീ സ്ഥലങ്ങളില്‍ സ്മാര്‍ട്ട് ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പാടില്ലെന്ന ഉപദേശവുമായി എസ്ബിഐ. ബാങ്കിങ് രേഖകളും പാസ് വേഡുകളും ഹാക്കര്‍മാര്‍ക്ക് ചോര്‍ത്താമെന്നാണ് എസ്ബിഐ മുന്നറിയിപ്പ് നല്‍കുന്നത്.

മാല്‍വയറുകള്‍ ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തുക. മാത്രമല്ല സൗജന്യമായി നല്‍കുന്ന ഇത്തരം ചാര്‍ജിങ് പോയന്റുകള്‍ ഉപയോഗിക്കരുതെന്നും എസ്ബിഐ നിര്‍ദ്ദേശിച്ചു.

Top