ന്യൂഡല്‍ഹി: മിനിമം ബാലന്‍സ് ഇല്ലെന്ന പേരില്‍ എസ്ബിഐ ഉപയോക്താക്കളില്‍ നടത്തുന്ന പണക്കൊള്ളയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി. ലോക്‌സഭയിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. സാധാരണക്കാരുടെ അക്കൗണ്ടുകളില്‍ നിന്നുമാണ് എസ്ബിഐ പിടിച്ചുപറി നടത്തുന്നതെന്നും ഇതിനെതിരെ നടപടി ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ എസ്ബിഐ 1,771 കോടി ഉപയോക്താക്കളില്‍ നിന്നും ഈടാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. എസ്ബിഐക്ക് പുറമേ മറ്റ് ബാങ്കുകളും ഇത്തരത്തില്‍ ഉപയോക്താക്കളില്‍ നിന്നും പണം നേടിയിരുന്നു. 2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 2,320.96 കോടി രൂപയാണ് ബാങ്കുകള്‍ ഇത്തരത്തില്‍ നേടിയിരിക്കുന്നത്.