കോഴിക്കോട്: എസ്ബിഐ(സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ)യില്‍ പുതിയ അക്കൗണ്ട് തുടങ്ങുന്നതിന് സ്മാര്‍ട്ട് ഫോണ്‍ നിര്‍ബന്ധമല്ല. ബാങ്കുകള്‍ മൊത്തം ഡിജിറ്റൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ അപേക്ഷ രീതി പ്രോത്സാഹിപ്പിക്കുന്നത്. ഉപയോക്താക്കള്‍ക്ക് വീട്ടിലിരുന്ന് തന്നെ ബാങ്ക് ഇടപാട് നടത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരം പരിഷ്കാരമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെകോഴിക്കോട് ജില്ലാ ആക്ടിംഗ് സെക്രട്ടറി വി.ആര്. ഗോപകുമാര്‍ പറഞ്ഞു.
ഓണ്‍ലൈന്‍ മുഖേന അപേക്ഷ നല്കാന് ആധാര്‍ കാര്‍ഡുമായി അപേക്ഷാ ഫോം ലിങ്ക്ചെയ്യും. ഇതിലൂടെ ഉപയോക്താവിന്റെ വിവരങ്ങള്‍ കൃത്യമായി ബാങ്കിനു ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവരെ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കാതെ തിരിച്ചയക്കാറില്ലെന്നും ഗോപകുമാര്‍ വ്യക്തമാക്കി.