മുംബൈ: എസ്ബിഐ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് സൈ്വപ്പിങ് മെഷീന്‍ വഴി പേമെന്റ് നടത്താനുള്ള സംവിധാനമൊരുങ്ങുന്നു.
പിഒഎസ് മെഷീനുകളില്‍ കോണ്ടാക്റ്റ്‌ലെസ് പേമെന്റ് നടത്താന്‍ ഉപയോക്താക്കളെ സഹായിക്കുന്ന വിധത്തില്‍ എസ്ബിഐ കാര്‍ഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്യാനാണ് ബാങ്ക് തയാറെടുക്കുന്നത്.
ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ പണമിടപാട് നടത്താന്‍ ഉപഭോക്താക്കള്‍ അവരുടെ സ്മാര്‍ട്ട്‌ഫോണ്‍ കൊണ്ട് സൈ്വപ്പിംഗ് മെഷീനില്‍ ഒന്നു തൊട്ടാല്‍ മതി.
ഹോസ്റ്റ് കാര്‍ഡ് എമുലേഷന്‍ (എച്ച്‌സിഇ) എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ കോണ്‍ടാക്റ്റ്‌ലെസ് പേമെന്റ് സേവനം ആരംഭിക്കുന്നത്.
അടുത്ത മാസത്തോടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ചുകൊണ്ടുള്ള നിയര്‍ഫീല്‍ഡ് കമ്യൂണിക്കേഷന്‍ സാങ്കേതികവിദ്യ ബാങ്ക് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
എസ്ബിഐ കാര്‍ഡ് ഉപയോക്താക്കള്‍ ഇതിനോടകം തന്നെ സാംസങ് പേ പ്ലാറ്റ്‌ഫോമില്‍ കാര്‍ഡിനുള്ള ബദലായി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നുണ്ട്.