എടിഎമ്മിൽ നിന്ന് പണം പിൻവലിക്കൽ ഇനി അത്ര എളുപ്പമാകില്ല. ഓൺലൈൻ പണത്തട്ടിപ്പ് കൂടി വരുന്ന സാഹചര്യത്തിൽ സുരക്ഷയുടെ ഭാഗമായി ഒരു കടമ്പ കൂടി വന്നിരിക്കുകയാണ്. എസ്ബിഐ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ഒരു ഒടിപി കൂടി ഇനി നൽകേണ്ടി വരും. പതിവ് പോലെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കും എന്നാൽ പണം വരുന്നതിന് മുൻപ് മൊബൈലിൽ ഒരു ഒടിപി വരും. ഈ ഒടിപി എടിഎം മെഷീനിൽ നൽകിയാൽ മാത്രമേ പണം വരികയുള്ളു. എന്നാൽ എല്ലാ ട്രാൻസാക്ഷനും ഇത്തരത്തിൽ ഒടിപി നൽകേണ്ടതില്ല. പതിനായിരം രൂപയ്ക്ക് മുകളിൽ പിൻവലിക്കലുകൾക്ക് മാത്രം ഒടിപി നൽകിയാൽ മതി. പുതിയ മാറ്റം വരുന്നതോടെ ഓൺലൈൻ പണത്തട്ടിപ്പ് ഉപഭോക്താക്കൾക്ക് അറിയാൻ സാധിക്കുമെന്ന് ബാങ്ക് പറയുന്നു.