എസ്ബിഐക്ക് 8,889.84 കോടി രൂപ ലാഭം നേടി

ന്യൂഡല്‍ഹി: സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 8,889.84 കോടി രൂപ ലാഭം നേടി. 69% വര്‍ധന. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 5,245.88 കോടിയായിരുന്നു.

മൊത്തം വരുമാനം 1,01,143.26 കോടിയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 95,373.50 കോടിയായിരുന്നു. അറ്റ നിഷ്‌ക്രിയ ആസ്തി 1.52 ശതമാനമായും കുറഞ്ഞു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 1.59 ശതമാനമായിരുന്നു.

 

Top