ഉത്സവ സീസണ്‍ പ്രമാണിച്ച് എസ്ബിഐ പ്രോസസിങ് ഫീസ് ഒഴിവാക്കി

BANK

കൊച്ചി: ഉത്സവ സീസണ്‍ പ്രമാണിച്ച് കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഭവന വായ്പകള്‍ക്കുള്ള പ്രോസസിങ് ഫീസ് എസ്ബിഐ ഒഴിവാക്കി.

നവംബര്‍ 30 വരെയാണ് ഈ ആനുകൂല്യം ഉണ്ടാവുക. നിലവില്‍ ടേക്കോവര്‍ വായ്പയ്ക്കും പ്രോസസിങ് ഫീസില്‍ ഇളവു നല്‍കിയിട്ടുണ്ട്.

ഇതിനു പുറമെ വ്യക്തിഗത വായ്പ, സ്വര്‍ണ വായ്പ എന്നിവയുടെ പ്രോസസിങ് ഫീസില്‍ 50 ശതമാനവും ഇളവു നല്‍കി.

Top