രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഭവനവായ്പ പലിശ വര്‍ധിപ്പിച്ചു. 25 ബേസിസ് പോയന്റ്, അതായത് കാല്‍ശതമാനത്തിന്റെ വര്‍ധനവാണ് വരുത്തിയിട്ടുള്ളത്.
പുതുക്കിയ നിരക്കുപ്രകാരം 6.95ശതമാനമാണ് ഏറ്റവും കുറഞ്ഞ നിരക്ക്. നേരത്തെ ഇത് 6.70ശതമാനമായിരുന്നു. പ്രൊസസിങ് ഫീ ഇനത്തില്‍ 0.40 ശതമാനം(മിനിമം 10,999 രൂപയും പരമാവധി 30,000 രൂപയും)ഇതോടൊപ്പം വരും. അതേസമയം, വനിതകള്‍ക്ക് പലിശ നിരക്കില്‍ അഞ്ച് ബേസിസ് പോയന്റിന്റെ കുറവ് ആനുകൂല്യം തുടരും.
പ്രത്യേക നിരക്കില്‍ പ്രൊസസിങ് ഫീ ഉള്‍പ്പടെയുള്ളവ ഒഴിവാക്കി മാര്‍ച്ച് 31വരെയാണ് ഭവനവായ്പകള്‍ അനുവദിച്ചത്. ഏപ്രില്‍ ഒന്നു മുതലാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നത്.