ന്യൂഡല്‍ഹി : സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കുകള്‍ പുതുക്കി. ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള ഒരു കോടി രൂപവരെയുള്ള നിക്ഷേപങ്ങള്‍ക്ക് അര ശതമാനം വരെ പലിശ നിരക്ക് ഉയരും. അഞ്ച് മുതല്‍ പത്ത് ബേസിസ് പോയിന്റ് വരെയായിരിക്കും വര്‍ധന.
കാലാവധിക്കനുസരിച്ചുള്ള പലിശ നിരക്ക് വര്‍ധന ചുവടെ
- ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തിന് താഴെ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് പലിശനിരക്ക് 6.70% ; 0.05 ശതമാനം വര്‍ധന.
- രണ്ടു മുതല്‍ മൂന്നു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് 6.75% ; 0.10 ശതമാനം വര്‍ധന
- മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് 6.80% ; 0.10 ശതമാനം വര്‍ധന
- അഞ്ചു മുതല്‍ 10 വര്‍ഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് 6.85 % ; 0.10 ശതമാനം വര്‍ധന
- ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തിനു താഴെ വരെ കാലാവധിയില്‍, ഒരു കോടി രൂപ മുതല്‍ 10 കോടി രൂപ വരെയുളള നിക്ഷേപങ്ങള്‍ക്കുണ്ടായിരുന്ന 7.00% എന്നത് 6.70% ആക്കി കുറച്ചിട്ടുണ്ട്.
- രണ്ടു വര്‍ഷത്തിനു മേല്‍ മൂന്നു വര്‍ഷത്തിനു താഴെവരെ കാലാവധിക്ക് 6.75% ആയിരുന്നതിന് മാറ്റമില്ല. മൂന്നു മുതല്‍ അഞ്ചു വര്‍ഷത്തില്‍ താഴെ വരെയുള്ള കാലവധിയിലെ നിക്ഷേപങ്ങള്‍ക്ക് 0.15% വര്‍ധിപ്പിച്ച് 6.80% ആക്കി.
- അഞ്ചു മുതല്‍ 10 വര്‍ഷത്തില്‍ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 0.50% വര്‍ധിപ്പിച്ച് 6.85 ശതമാനമാക്കി.
- ഒരു വര്‍ഷത്തിനു മേല്‍ രണ്ടു വര്‍ഷത്തിനു താഴെ വരെ കാലാവധിയില്‍, 10 കോടിക്കു മേലുള്ള നിക്ഷേപങ്ങള്‍ക്ക് 0.30% കുറച്ച് 6.70% ആക്കി.
- രണ്ടു വര്‍ഷം മുതല്‍ മൂന്നു വര്‍ഷത്തിനു താഴെ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.75% പലിശനിരക്ക് നിലനിര്‍ത്തി.