ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ നിക്ഷേപ പലിശയ്ക്ക് പിന്നാലെ വായ്പ പലിശയും ഉയര്‍ത്തി.
ഒരുവര്‍ഷകാലാവധിയുള്ള, മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള വായ്പ നിരക്ക് 7.95 ശതമാനത്തില്‍നിന്ന് 8.15ശതമാനമായാണ് ഉയര്‍ത്തിയിരിക്കുന്നത്. വര്‍ധിപ്പിച്ച നിരക്ക് എല്ലാ കാലാവധിയുള്ള വായ്പകള്‍ക്കും ബാധകമാകും.
എംസിഎല്‍ആര്‍ അടിസ്ഥാനമാക്കിയുള്ള നിരക്ക് നിലവില്‍വന്നതിനുശേഷം ഇതാദ്യമായാണ് വായ്പ പലിശ ഉയര്‍ത്തുന്നത്. പണലഭ്യത കുറഞ്ഞതിനെതുടര്‍ന്നായിരുന്നു ബാങ്കുകള്‍ പലിശ നിരക്ക് വര്‍ധിപ്പിച്ചത്.