എസ്ബിഐ ഉപഭോക്താക്കളുടെ വായ്പാ പലിശ നിരക്ക് കുറച്ചു

SBI

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന പലിശ നിരക്ക് കുറച്ചു. 30 ബേസിസ് പോയന്റാണ് കുറവ് വരുത്തിയിരിക്കുന്നത്. ഇതോടെ അടിസ്ഥാന നിരക്ക് 8.65 ശതമാനമായി കുറയും.

ഇതോടെ രാജ്യത്ത് ഏറ്റവും കുറവ് അടിസ്ഥാന നിരക്കുള്ള ബാങ്കായി എസ്ബിഐ മാറും. അടിസ്ഥാന നിരക്കുമായി ബന്ധിപ്പിച്ച് വായ്പയെടുത്തവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് റേറ്റ് സംവിധാനത്തിലേയ്ക്ക് മാറിയാല്‍ മറ്റുള്ളവര്‍ക്കും വായ്പാ പലിശ കുറച്ചതിന്റെ ആനൂകൂല്യം ലഭിക്കും. ഇത്പ്രകാരം എല്ലാവര്‍ഷവും അവസാനത്തില്‍ പലിശ നിരക്ക് പുതുക്കുകയും ചെയ്യുമെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്.

മൂന്നുവര്‍ഷം വരെയുള്ള വായ്പകളുടെ എസ്ബിഐയുടെ അടിസ്ഥാന നിരക്ക് 7.70 ശതമാനം മുതല്‍  8.10 ശതമാനം വരെയാണ്. വിദ്യാഭ്യാസ, ഭവന വായ്പയെടുത്തിട്ടുള്ളവരില്‍ പകുതിയോളം പേര്‍ക്ക് നിരക്ക് കുറച്ചതിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് പ്രതീക്ഷ.

Top