പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ വായ്പകള്‍ എഴുതിത്തള്ളുമെന്ന് എസ്ബിഐ

sbi

ന്യൂഡല്‍ഹി: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ വായ്പകള്‍ എഴുതിത്തള്ളുമെന്ന് എസ്ബിഐ. കൊല്ലപ്പെട്ട ജവാന്മാരില്‍ 23 പേര്‍ക്കാണ് എസ്ബിഐ വായ്പ ഉണ്ടായിരുന്നത്.

ജവാന്മാരുടെ ബന്ധുക്കള്‍ക്ക് 30 ലക്ഷം രൂപ വീതമുള്ള ഇന്‍ഷ്വറന്‍സ് തുക നല്‍കാനും എസ്ബിഐ തീരുമാനമെടുത്തു.

ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ സഹായിക്കാന്‍ വേണ്ടി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വെബ്‌സൈറ്റിലൂടെ എല്ലാ എസ്ബിഐ ജീവനക്കാരും പണം നല്‍കാനും ബാങ്ക് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ പറഞ്ഞു.

Top