എസ്ബിഐ ട്രഷറി ഓഫീസില്‍ ആക്രമണം : അക്രമികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്ബിഐ ട്രഷറി ബ്രാഞ്ച് ഓഫീസിനു നേരെ ആക്രമണം നടത്തിയ അക്രമികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.പൊതുമുതല്‍ നശിപ്പിച്ചതിനെതിരെയാണ് കേസ്.

എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗവും ജി എസ് ടി വകുപ്പ് കരമന കമ്മീഷണര്‍ ഓഫീസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബു, ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ആക്രമണം നടത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു

പതിനഞ്ചോളം വരുന്ന അക്രമികള്‍ ബാങ്കിലേക്ക് അതിക്രമിച്ച് കയറുകയും മാനേജരുടെ ക്യാമ്പിനും മേശയും കംപ്യൂട്ടറും അടിച്ചു തകര്‍ക്കുകയുമായിരുന്നു.സെക്രട്ടറിയേറ്റിന് സമീപത്തെ ഓഫീസിന് നേരെയാണ് സമരക്കാരുടെ ആക്രമണമുണ്ടായത്. ഇവിടെ ജോലി ചെയ്തിരുന്ന ജീവനക്കാരെ സമരക്കാര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ഈ ബ്രാഞ്ചിന്റെ പ്രധാന വാതിലിനോട് ചേര്‍ന്നാണ് സംയുക്ത ട്രേഡ് യൂണിയന്റെ സമരപ്പന്തല്‍. ബാങ്ക് അധികൃതര്‍ ംപാലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നില്ല എന്ന് പൊലീസ് പറയുന്നു

Top