ന്യൂഡല്‍ഹി: വിജയ് മല്യയുടെ കിംങ്ഫിഷര്‍ എയര്‍ലൈന്‍സ് അടക്കം വായ്പ തിരിച്ചടവില്‍ മനപൂര്‍വ്വം വീഴ്ച വരുത്തിയ ആദ്യ നൂറു പേരുടെ കടം പൂര്‍ണ്ണമായും ഭാഗികമായും എസ്ബിഐ എഴുതി തള്ളി.
7016 കോടി രൂപയുടെ കുടിശ്ശികയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) എഴുതി തള്ളിയത്.
പട്ടികയില്‍ മുന്‍പന്തിയിലുള്ള വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റേതടക്കം അടക്കം 63 പേരുടെ കടം പൂര്‍ണ്ണമായും എഴുതി തള്ളിയിട്ടുണ്ട്. 31 പേരുടെ കടം ഭാഗികമായും ആറു പേരുടേത് നിഷ് ക്രിയ ആസ്തിയുമായിട്ടാണ് ഒഴിവാക്കിയത്.
ദേശീയ ദിനപത്രമായ ഡി.എന്‍.എയാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്. ഈ വര്‍ഷം ജൂണ്‍ 30 വരെയുള്ളതാണ് കണക്കുകള്‍. എന്നാല്‍ എന്നാണ് ഇവരുടെ വായ്പ എഴുതി തള്ളിയതെന്നുള്ള വിവരങ്ങളില്ല. 48,000 കോടി രൂപയുടെ വായ്പ കുടിശ്ശികയാണ് എസ്.ബി.ഐക്ക് ആകെ ഉണ്ടായിരുന്നത്.
മനപൂര്‍വ്വം കുടിശ്ശിക വരുത്തിയവരുടെ പട്ടികയിലെ ഒന്നാമതായിരുന്ന കിങ്ഫിഷറിന്റെ 1,201 കോടി രൂപയുടെ കണക്ക് മാത്രമെ ബാങ്ക് ബാലന്‍സ്ഷീറ്റില്‍ കാണിച്ചിട്ടുള്ളൂ. കെ.എസ്.ഓയില്‍ (596 കോടി), സൂര്യ ഫാര്‍മസ്യൂട്ടിക്കല്‍സ് (526കോടി), ജി.ഇ.ടി പവര്‍(400 കോടി), സായി ഇന്‍ഫോ സിസ്റ്റം (376 കോടി) എന്നിവരാണ് എഴുതി തള്ളിയവരുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ളത്.
കള്ളപ്പണം കണ്ടെടുക്കാനെന്ന പേരില്‍ രാജ്യത്ത് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് കോടികള്‍ എഴുതി തള്ളിയ വാര്‍ത്ത പുറത്തു വരുന്നത്.
9,000 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാതെ ഇന്ത്യവിട്ട മല്യ ബ്രിട്ടനിലുണ്ടെന്നാണ് സൂചന.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
ആവര്‍ത്തിച്ച് സമന്‍സ് അയച്ചിട്ടും ചോദ്യം ചെയ്യലിന് മല്യ ഹാജരാകാത്തതിനെ തുടര്‍ന്ന് പിടികിട്ടാപ്പുളളിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഹാജരാകാന്‍ അവസാന അവസരം നല്‍കിയിട്ടും വഴങ്ങാതിരുന്നതിനെ തുടര്‍ന്ന് സ്വത്തുക്കള്‍ കണ്ടു കെട്ടുന്നതടക്കമുളള നടപടികള്‍ തുടരാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
മുംബൈ, ബംഗലുരു എന്നിവിടങ്ങളിലെ ഫ്‌ളാറ്റുകളും ചെന്നൈയിലെ ഭൂമിയും ബാങ്ക് അക്കൗണ്ടും കിങ് ഫിഷര്‍ ടവറും അടക്കം മല്യയുടെ 10,000 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് നേരത്തെ കണ്ടുകെട്ടിയിരുന്നു.