ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവസാന മൂന്ന് മാസമായ ജനുവരി-മാര്‍ച്ചില്‍ എസ്ബിഐയ്ക്ക് 838.40 കോടി രൂപയുടെ ലാഭം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നിന്ന് ബാങ്കിന്റെ പ്രവര്‍ത്തനലാഭം 15,883 കോടി രൂപയില്‍ നിന്ന് ആറു ശതമാനം ഉയര്‍ന്ന് 16,933 കോടി രൂപയായി. അറ്റ പലിശ വരുമാനം 19,974 കോടി രൂപയില്‍ നിന്ന് 14.9 ശതമാനം വര്‍ദ്ധിച്ച് 22,954 കോടി രൂപയിലുമെത്തി.
എസ് ബി ഐ വായ്പാപ്പലിശയുടെ അടിസ്ഥാന നിരക്കായ എം.സി.എല്‍.ആര്‍ 0.05 ശതമാനം കുറച്ചു. പുതുക്കിയ നിരക്ക് ഇന്നലെ പ്രാബല്യത്തില്‍ വന്നു. പുതിയ പലിശ ഇളവ് എല്ലാ വിഭാഗം വായ്പകളിലും ബാധകമാണ്. ഒരുവര്‍ഷ കാലാവധിയുള്ള വായ്പയുടെ പലിശ 8.50 ശതമാനത്തില്‍ നിന്ന് 8.45 ശതമാനമായി കുറഞ്ഞു.
ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് എസ്ബിഐ വായ്പാ പലിശ നിരക്ക് കുറയ്ക്കുന്നത്. 0.05 ശതമാനം പലിശ ഇളവ് ഏപ്രില്‍ മാസത്തില്‍ കുറച്ചിരുന്നു.