എസ്ബിഐയുടെ അറ്റാദായം 9,163 കോടിയായി

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക ഓഫ് ഇന്ത്യയുടെ (എസ്ബിഐയുടെ) അറ്റാദായത്തില്‍ 35 ശതമാനം ഇടിവെന്ന് റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ 14,205 കോടി രൂപയായിരുന്നു. അതില്‍ നിന്ന് 9,164 കോടി രൂപയായി കുറഞ്ഞെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബാങ്കിന്റെ അറ്റാദായത്തെ ബാധിച്ചത് ഉയര്‍ന്ന പെന്‍ഷന്‍ ചെലവും ശമ്പള പരിഷ്‌കരണവുമാണ്. 7,100 കോടി രൂപയാണ് ഇത്തവണ വേതനം പരിഷ്‌കരിക്കുന്നതിനും പെന്‍ഷന്‍ ചെലവുകള്‍ക്കുമായി നീക്കിവെച്ചത്.

പലിശയിനത്തിലെ വരുമാനം 39,815 കോടി രൂപയാണ്. നിഷ്‌ക്രിയ ആസ്തി കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 3.14 ശതമാനത്തില്‍നിന്ന് 2.42 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

Top