തിരുവനന്തപുരം: എസ്.ബി.ടിയുടെ സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തിലെ കണക്കുകള്‍ പുറത്ത് വിട്ടു. കിട്ടാക്കടങ്ങള്‍ക്ക് തുക മാറ്റി വച്ചത് മൂലം ഈ സാമ്പത്തിക വര്‍ഷം ബാങ്കിന് 743 കോടിയുടെ നഷ്ടമുണ്ടായെന്ന് അധികൃതര്‍ പറയുന്നു.
എന്നാല്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭവും നിക്ഷേപവും കൂടിയിട്ടുണ്ട്. ആദ്യപാദത്തില്‍ പ്രവര്‍ത്തനലാഭം 427കോടി രൂപയാണ്. എന്നാല്‍ കിട്ടാക്കടത്തിനായി 1,170കോടി രൂപ നീക്കി വച്ചതോടെ നഷ്ടത്തിലാവുകയായിരുന്നു.
അതേസമയം. ചരിത്രത്തിലാദ്യമായി ബാങ്ക് നഷ്ടമാണെന്ന് കാണിക്കുന്നതു മനപൂര്‍വമെന്നു യൂണിയനുകള്‍ ആരോപിച്ചു. കൂടുതല്‍ തുകമാറ്റിവച്ചതു എസ്.ബി.ടിയെ എസ്.ബി.ഐയില്‍ ലയിപ്പിക്കുന്നതിന്റെ ഭാഗമാണെന്നും ആരോപണമുണ്ട്.