ന്യൂഡല്‍ഹി: മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ സുപ്രീംകോടതി പ്രത്യേക സമിതി രൂപീകരിച്ചു. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍എം ലോധയുടെ നേതൃത്വത്തിലുള്ള സമിതിക്കാണ് രൂപം കൊടുത്തത്.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നയപരമായ തീരുമാനങ്ങളിലടക്കം സമിതിയുടെ അംഗീകാരം നേടണമെന്നും കോടതി പറഞ്ഞു.
സ്വകാര്യ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥി പ്രവേശാനുപാതവും, ഫീസ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് സര്‍ക്കാരും, മോഡേര്‍ണ്‍ ഡെന്റല്‍ കോളജും തമ്മിലുള്ള കേസിലാണ് സുപ്രീം കോടതി അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി. സ്വകാര്യ എയ്ഡഡ് കോളജുകളിലെ സീറ്റുകളില്‍ 50 ശതമാനം സംസ്ഥാന സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്നും കോടതി പറഞ്ഞു.