നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഒരവസരം കൂടി നല്‍കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്ത് നിരോധിച്ച 500 രൂപ, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഒരു അവസരം കൂടി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി.

നേരത്തെ നിക്ഷേപിക്കാതിരുന്നതിന്റെ കൃത്യമായ കാരണം അറിയിച്ചാല്‍ മാത്രമാണ് ഇക്കാര്യം പരിഗണിക്കേണ്ടതെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ അറിയിച്ചു.

ഇതുസംബന്ധമായി കേന്ദ്രത്തോട് സുപ്രീം കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 17നകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.

Top