ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയം സുപ്രിംകോടതി ഇന്ന് പരിഗണിക്കും. മുന്നറിയിപ്പില്ലാതെ തമിഴ്നാട് ജലം തുറന്നുവിടുന്നുവെന്ന കേരളത്തിന്റെ പരാതിയില്‍ ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വാദം കേള്‍ക്കും.
അര്‍ധരാത്രിയില്‍ മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നതില്‍ നിന്ന് തമിഴ്നാടിനെ വിലക്കണമെന്നാണ് കേരളം സമര്‍പ്പിച്ച അപേക്ഷയിലെ പ്രധാന ആവശ്യം. സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്നതിലും, ഒഴുക്കേണ്ട വെള്ളത്തിന്റെ അളവിലും തീരുമാനമെടുക്കാന്‍ കേരള, തമിഴ്നാട് പ്രതിനിധികള്‍ അടങ്ങിയ സംയുക്ത സാങ്കേതിക ഓണ്‍ സൈറ്റ് സമിതി രൂപീകരിക്കണം. ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്ന തരത്തില്‍ മേല്‍നോട്ട സമിതി പ്രവര്‍ത്തിക്കണമെന്ന് കോടതി ഉത്തരവിടണമെന്ന ആവശ്യവും കേരളം ഉന്നയിച്ചിട്ടുണ്ട്.
അതേസമയം, ബേബി ഡാമിന് സമീപത്തെ മരങ്ങള്‍ മുറിക്കാന്‍ കേരളം നല്‍കിയ അനുമതി പുനഃസ്ഥാപിക്കണമെന്ന തമിഴ്നാടിന്റെ ആവശ്യവും കോടതിക്ക് മുന്നിലെത്തും.