ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ ശിക്ഷാവിധി നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി എ.ജി പേരറിവാളന്‍ സര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. തനിക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്നും അതിനാല്‍ തനിക്കെതിരെയുള്ള വിചാരണ കോടതിയുടെ വിധി തള്ളണമെന്നുമായിരുന്നു പേരറിവാളന്റെ ആവശ്യം.
അതേസമയം ഹര്‍ജി നിലനില്‍ക്കില്ലെന്നും സുപ്രീംകോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള പേരറിവാളന്റെ ഹര്‍ജി പരിഗണിച്ചാല്‍ മുഴുവന്‍ കേസും പുനഃപരിശോധിക്കേണ്ടിവരുമെന്നും സിബിഐ കോടതിയെ നേരത്തെ അറിയിച്ചിരുന്നു.
പേരറിവാളന് അനുകൂലമായി സിബിഐ അന്വേഷണ സംഘത്തിലുണ്ടായിരുന്ന മുന്‍ ഉദ്യോഗസ്ഥനായ ത്യാഗരാജന്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് വിചാരണ കോടതി ഉത്തരവ് ഉള്‍പ്പെടെ ചോദ്യം ചെയ്ത് പേരറിവാളന്‍ ഹര്‍ജി നല്‍കിയത്.