ജഡ്ജിമാര്‍ക്കെതിരായ കോഴ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി സുപ്രിംകോടതി തള്ളി

ന്യൂഡല്‍ഹി: ജഡ്ജിമാര്‍ക്കെതിരായ മെഡിക്കല്‍ കോഴ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി.

അഭിഭാഷകരായ പ്രശാന്ത് ഭൂഷണും ശാന്തി ഭൂഷണും അടക്കം അംഗങ്ങളായ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ആന്റ് റിഫോംസ് എന്ന സന്നദ്ധസംഘടന നല്‍കിയ ഹര്‍ജിയാണ് 25 ലക്ഷം പിഴയോടെ കോടതി തള്ളിയത്.

ആറുമാസത്തിനകം സംഘടന പിഴയടക്കണം. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്.

ഇതിനിടെ ഹര്‍ജിക്കാരെ ഭീഷണിപ്പെടുത്തുന്നതാണ് സുപ്രിം കോടതി വിധിയെന്ന് പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെട്ടു.

Top