ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ സ്‌കൂളുകളിലും യോഗ നിര്‍ബന്ധമാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി.
ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കോടതിയല്ലെന്നും അതത് സംസ്ഥാന സര്‍ക്കാരുകളാണെന്നും കോടതി വ്യക്തമാക്കി. ജസ്റ്റീസ് എം.ബി. ലോക്കൂര്‍ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
തീരുമാനം പറയാന്‍ കോടതിക്ക് ആവില്ലെന്നും ഇത് കോടതിയുടെ പരിധിയില്‍ വരുന്ന വിഷയമല്ലെന്നും വ്യക്തമാക്കിയ കോടതി എങ്ങനെയാണ് കോടതിക്ക് ഇക്കാര്യത്തില്‍ തീര്‍പ്പു കല്‍പ്പിക്കാനാവുകയെന്നും ചോദിച്ചു.
ഒന്നു മുതല്‍ എട്ടുവരെയുള്ള ക്ലാസുകളില്‍ യോഗ നിര്‍ബന്ധമാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.