ജഡ്ജിമാര്‍ക്കെതിരായ കൈക്കൂലി ആരോപണം ഹര്‍ജി കോടതിയലക്ഷ്യമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി ജഡ്ജിമാര്‍ക്കെതിരായ കൈക്കൂലി ആരോപണം പ്രത്യേകസംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കോടതിയലക്ഷ്യമെന്ന് സുപ്രീംകോടതി.

ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസിനെതിരെ പരാമര്‍ശങ്ങളുണ്ട്. ഇപ്പോള്‍ തന്നെ ജുഡീഷ്യറിക്ക് വലിയ മുറിവാണ് ഏറ്റിരിക്കുന്നതെന്നും ഇത് പരിഹരിക്കാനുള്ള മാര്‍ഗമെന്തെന്നും കോടതി ചോദിച്ചു.

ഹര്‍ജി പിന്‍വലിക്കുകയാണ് വേണ്ടതെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. ഹര്‍ജി വിധി പറയാനായി മാറ്റി.

ജഡ്ജിമാര്‍ക്കെതിരെയുള്ള ആരോപണം അന്വേഷിക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി മൂന്നംഗബെഞ്ചിന് വിട്ടിരുന്നു.

ഹര്‍ജി ഭരണഘടനാ ബെഞ്ചിനുവിട്ട രണ്ടംഗ ബെഞ്ചിന്റെ നടപടി വെള്ളിയാഴ്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര റദ്ദാക്കിയിരുന്നു.

ഭരണഘടനാ ബെഞ്ച് രൂപീകരിക്കാനുളള അധികാരം തനിക്കാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

സുപ്രീംകോടതി ജഡ്ജിക്ക് വരെ കൈക്കൂലി വിഷയത്തില്‍ പങ്കുണ്ടെന്ന ആരോപണം പരിശോധിക്കണമെന്നായിരുന്നു് ഹര്‍ജിയിലെ ആവശ്യം.

സ്വാശ്രയ മെഡിക്കല്‍കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട കൈക്കൂലി കേസില്‍ ഒഡിഷ മുന്‍ ഹൈക്കോടതി ജഡ്ജി ഐ.എം.ഖുദുസിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

Top