കാര്‍ത്തി ചിദംബരത്തിനെതിരായ കേസ്; ആദായ നികുതി വകുപ്പിന് നോട്ടീസ് അയക്കാന്‍ സുപ്രീം കോടതി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരത്തിനും ഭാര്യക്കുമെതിരെയുള്ള നികുതി വെട്ടിപ്പ് കേസില്‍ ആദായനികുതി വകുപ്പിന് നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി ഉത്തരവ്. കേസില്‍ നിന്ന് കുറ്റവിമുക്തരാക്കണമെന്ന കാര്‍ത്തി ചിദംബരത്തിന്റെയും ഭാര്യയുടെയും ഹര്‍ജിയിലാണ് നടപടി.

രണ്ടാഴ്ചയ്ക്കകം ആദായനികുതി വകുപ്പ് നിലപാട് അറിയിക്കണം. ജനപ്രതിനിധികള്‍ക്കെതിരെയുള്ള കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിക്ക് കേസ് കൈമാറിയതിനെയും കാര്‍ത്തി ചിദംബരം ചോദ്യം ചെയ്തു.

Top