ഡല്‍ഹി: പഴക്കം ചെന്ന വാഹനങ്ങളുമായി ഇനി ഡല്‍ഹി നിരത്തുകളില്‍ ഇറങ്ങിയാല്‍ പിടിവീഴുമെന്ന് ഉറപ്പ്. ഡല്‍ഹിയില്‍ പതിനഞ്ച് വര്‍ഷത്തില്‍ അധികം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും നിരോധിച്ച ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധി സുപ്രീംകോടതി ശരിവച്ചു.
ഇത്തരത്തിലുളള വാഹനങ്ങളുടെ വിവരങ്ങള്‍ ഡല്‍ഹി ഗതാഗത വകുപ്പ് വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കണമെന്ന് വായു മലിനീകരണ നിയന്ത്രണ ബോര്‍ഡിന് സുപ്രീംകോേടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വായു മലിനീകരണം നിയന്ത്രണാതീതമാകും വിധം അപകടകരമായിരിക്കുന്ന ചുറ്റുപാടിലാണ് സുപ്രീംകോടതി ഇങ്ങനെ ഒരു നിര്‍ദ്ദേശം മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നല്‍കിയിരിക്കുന്നത്. മലിനീകരണത്തെപ്പറ്റി പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് സോഷ്യല്‍ മീഡിയ അക്കൗണ്ടും രൂപീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.