ആധാറില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ സേവനം നിഷേധിക്കരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി നിരാകരിച്ചു.

കേസ് വീണ്ടും പരിഗണിക്കുന്നത് വരെ ആധാറില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ സേവനം നിഷേധിക്കരുതെന്നും സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു.

ആധാര്‍ ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നത് സെപ്തംബര്‍ 30 വരെ നീട്ടിയിട്ടുണ്ടെന്നും, അതുവരേ മറ്റ് രേഖകള്‍ ഹാജരാക്കി ആനുകൂല്യം നേടാമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. കേസ് ജൂലൈ 7 ന് വീണ്ടും പരിഗണിക്കും.

Top