ന്യൂഡല്‍ഹി: പട്ടികജാതി, പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമം ലഘൂകരിച്ച സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന ആവശ്യമുന്നയിച്ച് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു.
ജസ്റ്റിസുമാരായ അരുണ്‍ മിശ്രയും യുയു ലളിതും അംഗങ്ങളായ ബെഞ്ചാണ് കേസ് മൂന്നംഗ ബെഞ്ചിന് വിട്ടിരിക്കുന്നത്. ദളിതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമ വ്യവസ്ഥകള്‍ ലഘൂകരിച്ച കോടതി ഉത്തരവിനെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
എസ്സി, എസ്ടി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളില്‍ അടിയന്തരമായി അറസ്റ്റ് ചെയ്യുന്നതിന് നിരോധനം ഏര്‍പ്പാട് ചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 20നാണ് സുപ്രീംകോടതി ഇതുസംബന്ധച്ച മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.
തുടര്‍ന്ന് വിവിധ പൗരാവകാശ സംഘടനകളും ദളിത് പ്രസ്ഥാനങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി.