ന്യൂഡല്‍ഹി: പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് മുന്നോക്ക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പുരോഗമിക്കുന്നു.
മധ്യപ്രദേശ്, ബീഹാര്‍, യുപി എന്നിവിടങ്ങളിലാണ് പ്രധാനമായും ജനജീവിതത്തെ ബന്ദ് ബാധിച്ചിരിക്കുന്നത്. 35 മുന്നോക്ക സംഘടനകള്‍ സംയുക്തമായാണ് ബന്ദിന് ആഹ്വാനം ചെയ്തത്. മധ്യപ്രദേശില്‍ പത്തോളം ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ബീഹാറിലും മധ്യപ്രദേശിലും ബന്ദിനെ അനുകൂലിക്കുന്നവര്‍ ട്രെയിനുകള്‍ തടഞ്ഞു. ഇതുവരെ കാര്യമായ
അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള ആക്രമണം തടയുന്നതിനുള്ള നിയമത്തില്‍ ഭേദഗതി വരുത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇത് പുനഃസ്ഥാപിക്കുന്നതിന് വേണ്ടിയുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവരികയും ചെയ്തിരുന്നു. ഇതിനെതിരെയാണ് മുന്നോക്ക സംഘടനകള്‍ ബന്ദ് നടത്തുന്നത്.